Subscribe Us



പ്രാർത്ഥനകൾ വിഫലമായി; മുണ്ടാങ്കലിൽ അധ്യാപക വിദ്യാർത്ഥിയായ 24 കാരൻ്റെ മരണപ്പാച്ചിലിൽ ഗുരുതര പരുക്കേറ്റ അന്നമോളും അമ്മയ്ക്കൊപ്പം നിത്യതയിൽ, അന്നമോളുടെ കണ്ണുകൾ രണ്ടുപേർക്കു വെളിച്ചമേകും

പാലാ: പ്രാർത്ഥനകൾ വിഫലമായി കഴിഞ്ഞ ദിവസം മുണ്ടാങ്കലിൽ 24 കാരനായ അധ്യാപക വിദ്യാർത്ഥിയുടെ മരണപ്പാച്ചിലിൽ ഗുരുതര പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ രാത്രിയിൽ മരണമടഞ്ഞു. രാത്രി 8.37 ഓടെ ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു. അന്നമോൾക്കു വേണ്ടി നടത്തിയ പ്രാർത്ഥനകൾ വിഫലമായി. അന്നമോളുടെ കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം പിന്നീട്.
അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേയ്ക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് മുണ്ടാങ്കലിൽ അമിത വേഗതയിൽ പാഞ്ഞ കാറിടിച്ച് ഗുരുതര പരുക്കേറ്റ അന്നമോൾ അതീവഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അമിത വേഗതയിൽ പാഞ്ഞ എക്കോസ്പോട്ട് കാർ അന്നമോളെയുമായി സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറും മറ്റൊരു സ്കൂട്ടറും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.  അന്നമോളുടെ മാതാവ് പാലാ ഇളംതോട്ടം അമ്മയാനിക്കൽ ബെന്നിയുടെയും ഐഷയുടെയും മകൾ ജോമോൾ സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞിരുന്നു. ഇടമറുക് തട്ടാപറമ്പിൽ ധന്യയും മരണപ്പെട്ടിരുന്നു.

അപകടത്തിനിടയാക്കിയ  വാഹനമോടിച്ച 24 കാരനായ ഇടുക്കി നെടുങ്കുന്നം ചെറുവിള വീട്ടിൽ ചന്ദ്രസ് (24) റിമാൻഡിലാണ്.
 ചന്ദ്രസ് പോലീസ് കസ്റ്റഡിയിൽ

അമിതവേഗത്തിൽ എത്തിയ KL 67 A 3828 നമ്പർ എക്കോ സ്പോട്ട്  കാർ രണ്ടു  സ്‌കൂട്ടറുകൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 
കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രദേശത്ത് ബജി കട നടത്തുന്ന വിജയൻ എന്നയാളാണ് പോലീസിൽ വിവരമറിയിക്കുകയും ആളുകളെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈയെടുക്കുകയും ചെയ്തത്.

യുവതികളുടെ മരണത്തിന് ഇടയാക്കിയ കാർ പാലാ സെൻറ് തോമസ് കോളേജിൽ ഡി എഡ് (അധ്യാപക പരിശീലനം) കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളുമായി കടനാട് സ്കൂളിലേക്ക് അധ്യാപക പ്രായോഗിക പരിശീലനത്തിനായി പോവുകയായിരുന്നു. 10 മീറ്റർ വീതിയുള്ള റോഡ് ആയിരുന്നിട്ടും കനത്ത മഴയിൽ അശ്രദ്ധമായി അമിതവേഗതയിൽ കാർ ഓടിച്ചതാണ് അപകടത്തിനിടയാക്കിയത്.

Post a Comment

0 Comments