Subscribe Us



പാലാ മുണ്ടാങ്കൽ കാറിടിച്ച് മരിച്ച ധന്യയുടെ സംസ്‌കാരം നാളെ(06/08/2025) ജോമോളുടെ സംസ്കാരം പിന്നീട്

പാലാ: മുണ്ടാങ്കൽ കാറിടിച്ച് മരിച്ച ധന്യ ഇടമറുക് തട്ടാപറമ്പിൽ കുടുംബാംഗമാണ്. ഒരു വർഷമായി പാലായിൽ മീനച്ചിൽ അഗ്രോ സൊസൈറ്റിയിൽ കലക്ഷൻ ഏജൻ്റാണ്. ഭർത്താവ്: എൻ കെ സന്തോഷ് മലേഷ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. രണ്ടാഴ്ച മുൻപ്  ജോലിസ്ഥലത്തേക്ക് പോയ സന്തോഷ് സംഭവം അറിഞ്ഞ്  തിരികെ നാട്ടിൽ എത്തി. 

സംസ്കാരം നാളെ   ബുധനാഴ്ച 11.30 ഇടമറുകിലൂള്ള തറവാട്ട് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ശ്രീഹരി (പ്ലസ് വൺ വിദ്യാർഥി മൂന്നിലവ് സെൻ്റ് പോൾസ് എച്ച്എസ്എസ്), ശ്രീനന്ദൻ ( കുറുമണ്ണ് സെൻ്റ് ജോൺസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി).

പാലാ ഇളംതോട്ടം അമ്മയാനിക്കൽ ബെന്നിയുടെയും ഐഷയുടെയും മകളാണ് ജോമോൾ. 
ഭർത്താവ് : അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിൽ. ളാലം പാലം ജംഗ്ഷനിലെ പിക്കപ്പ് ജീപ്പ് ഡ്രൈവറാണ് സുനിൽ. ഏക മകൾ അന്നമോളെ പാലായിലെ സ്കൂളിൽ എത്തിക്കുന്നതിനാണ് ഇരുവരും സ്കൂട്ടറിൽ പുറപ്പെട്ടത്. സംസ്കാരം പിന്നീട്.

Post a Comment

0 Comments