Subscribe Us



കോട്ടയം - എറണാകുളം റൂട്ടിലെ ആവേ മരിയ ബസിൻ്റെ മരണപ്പാച്ചിലിനെതിരെ പഞ്ചായത്ത് മെമ്പർ രംഗത്ത്

തലയോലപ്പറമ്പ്: ആവേ മരിയാ ബസ്സിൻ്റെ മരണപ്പാച്ചിലിനെതിരെ വെള്ളൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ കെ എസ് സച്ചിൻ. ബൈക്ക് ഇടിച്ച് ബസ് ഓടിക്കുമ്പോൾ ബസ് ഡ്രൈവർ മരിച്ചിട്ടില്ലെന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും സച്ചിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

സച്ചിൻ്റെ പോസ്റ്റ് താഴെ

ബൈക്ക് 
നാട്ടിലെ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത വിധത്തിൽ ആണ് ആവേ മരിയ എന്ന ബസിന്റെ ഓട്ടം. ഇന്ന് എനിക്ക് ഉണ്ടായ അവസ്ഥ ഞാൻ ഇവിടെ സൂചിപ്പിക്കട്ടെ...
ആദ്യ അവസ്ഥ അല്ലെന്ന് സൂചിപ്പിക്കട്ടെ. ഇന്ന് 7.30 ന്(13/8/25) തലയോലപറബ് മാർക്കറ്റ് ജംഗ്ഷൻ കഴിഞ്ഞു മുന്നോട്ട് വരുന്ന ഞാൻ ബൈക്കിൽ വരുക ആയിരുന്നു. ഞാൻ ഇടത് വശം ചേർന്ന് തന്നെ പോകുബോൾ ദാ വരുന്നു ആവേ മരിയ ചീറി പാഞ്ഞുകൊണ്ട് എന്റെ നേരെ റോങ്ങ് സൈഡ് കേറി ഞാൻ ബൈക്ക് നിർത്തി ഇടിച്ചാൽ ഇടിക്കട്ടെ എന്ന് കരുതി അപ്പോൾ ഡ്രൈവർ പയ്യെ സ്ലോ ആക്കി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞ് ബൈക്ക് ഇടിച്ച് ബസ് ഡ്രൈവർ മരിച്ചിട്ടില്ല എന്ന് ഇവിടെ ഞാൻ എന്ത് തെറ്റാണു ചെയ്തത് എന്നിട്ട് അയാൾ ബസ്ന്റെ പിൻവശം കൊണ്ട് എന്നെ സൈഡിലേക്ക് മാറ്റി. ഒരു കാര്യം എന്റെ മാത്രം അവസ്ഥ അല്ല ഈ നാട്ടിലെ കോട്ടയം എറണാകുളം റൂട്ടിൽ സഞ്ചരിക്കുന്ന ഓരോ മനുഷ്യനും റോഡിൽ ഇറങ്ങാൻ കഴിയാത്ത വിധത്തിൽ ആണ് ഇവരുടെ ഡ്രൈവിംഗ് ഇതിനെ നിയന്ത്രിക്കാൻ നിയമസംവിധാനങ്ങൾ ഒന്നുമില്ലെ? 
ഈ പോസ്റ്റ്‌ കാണുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടായ രക്ഷപെട്ട കാര്യം പറയാനും ഈ പോസ്റ്റ്‌ അധികാരികളുടെ ശ്രദ്ധയിൽ എത്താനും ഉപകരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

കെ എസ് സച്ചിൻ 
വെള്ളൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ

Post a Comment

0 Comments