Subscribe Us



കടുത്തുരുത്തിയിൽ ഡോ സിന്ധുമോൾ ജേക്കബിനു സാധ്യതയേറി

കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ മോൻസ് ജോസഫിനെ അട്ടിമറിക്കാനുള്ള സ്ഥാനാർത്ഥിയെ ഇത്തവണ കേരളാ കോൺഗ്രസ് (എം) രംഗത്തിറക്കും. 

നിലവിൽ സ്ഥാനാർത്ഥി ലിസ്റ്റിൽ ഉണ്ടെന്നു പറയപ്പെടുന്ന ആരും ആയിരിക്കില്ല എന്നാണ് സൂചന. കടുത്തുരുത്തിയിൽ സ്ഥാനാർത്ഥിയാക്കാൻ പറ്റിയ ആളുകളെക്കുറിച്ച് കേരളാ കോൺഗ്രസ് (എം) നേതൃത്വം സർവ്വേ നടത്തിയതിൻ്റെ ഭാഗമായി ഉയർന്നു വന്ന പല പേരുകളുമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഇതിൽ പലർക്കും മണ്ഡലവുമായി ബന്ധംപോലും ഇല്ലാത്തവരാണ്. മണ്ഡലത്തിൽ തന്നെ ഉള്ളവർക്കാണ് പ്രഥമ പരിഗണനയെന്നാണ് സൂചന.

അതേസമയം കടുത്തുരുത്തി മണ്ഡലത്തിൽ പതിറ്റാണ്ടുകളായി രാഷ്ട്രീയ - സാമൂഹ്യ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ഡോ സിന്ധുമോൾ ജേക്കബിനാണ് സ്ഥാനാർത്ഥി പരിഗണനയിൽ മുൻനിരയിൽ എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്കു ഇതിലൂടെ പ്രാധാന്യം ഉറപ്പിക്കാനും സാധിക്കും. 

ഗ്രാമ പഞ്ചായത്ത് അംഗം, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തുടങ്ങിയ പദവികളിലൂടെ പ്രവർത്തന രംഗത്ത് സജീവമാണ് ഡോ സിന്ധുമോൾ ജേക്കബ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം നിയോജകമണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ സിന്ധുമോൾക്കു സാധിച്ചിരുന്നു. 

2005 മുതൽ പാർലെമെൻ്റിലും കടുത്തുരുത്തി നിയോജക മണ്ഡലത്തിലും ഡോ സിന്ധുമോളെ പരിഗണിച്ചിരുന്നു. മോൻസ് ജോസഫിന് കടുത്ത വെല്ലുവിളി ഉയർത്താൻ മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായ സിന്ധുമോൾക്കു സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തി ബന്ധങ്ങളും വോട്ടായി മാറ്റാൻ സാധിക്കുന്ന സ്ഥാനാർത്ഥി എന്ന പരിഗണനയും ഇവർക്കുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് സിന്ധുമോളുടെ തുടർച്ചയായ വിജയങ്ങൾ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എന്ന നിലയിലും പൊതു സമ്മതമാണ് ഇവർ. മോൻസ് ജോസഫിൻ്റെ വോട്ടു ബാങ്കുകളിൽ വിള്ളൽ വീഴ്ത്താൻ ഡോ സിന്ധു മോൾക്കു സാധിക്കുമെന്നാണ് കരുതുന്നത്. ഈ സാധ്യതകളാണ് സിന്ധുമോളെ പരിഗണിക്കാനുള്ള പ്രധാന ഘടകം. കഴിഞ്ഞ തവണ പാർട്ടിയ്ക്കു വേണ്ടി പിറവത്ത്  മത്സരിച്ചിരുന്നുവെന്നതും അനുകൂല ഘടകമാണ്.

Post a Comment

0 Comments