Subscribe Us



ലഡാക്കില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനം അറിയിച്ച് യുഎസ്


വാഷിംഗ്ടണ്‍: ലഡാക്കില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനം അറിയിച്ച് അമേരിക്ക. ഇന്ത്യ-ചൈന നിയന്ത്രണ രേഖയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് വക്താവ് അറിയിച്ചു.

ചൈനീസ് ആക്രമണത്തില്‍ വീര മൃത്യു വരിച്ച 20 ഇന്ത്യന്‍ സൈനികരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നെന്നും യുഎസ് വക്താവ് അറിയിച്ചു.ജൂണ്‍ രണ്ടിന് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നെന്നും അമേരിക്കന്‍ വക്താവ് പറഞ്ഞു.

Post a Comment

0 Comments