Subscribe Us



സർക്കാർ ദുരിതത്തിലും ജനത്തെ കൊള്ളയടിക്കുന്നു: ജോണി നെല്ലൂർ


രാമപുരം: ലോക് ഡൗന്‍ കാലത്ത് ജനങ്ങള്‍ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ അമിതമായ വൈദ്യുതി ബില്ല് അടിച്ചേല്‍പിച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് യുഡിഫ് സെക്രട്ടറി ജോണി നെല്ലൂര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം രാമപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ണെണ്ണ വിളക്ക് കൊളുത്തി  രാമപുരം കെ.എസ്.ഇ.ബി. ഓഫിസിന് മുന്‍പില്‍ നടന്ന പ്രതീതാത്മക സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് മത്തച്ചന്‍ പുതിയിടത്തുചാലില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം തോമസ് ഉഴുന്നാലില്‍, നോയല്‍ ലൂക്ക് പെരുംമ്പാറയില്‍, ടോമിച്ചന്‍ ചീങ്കല്ലേല്‍, സെബാസ്റ്റ്യന്‍ ജോസഫ്, എ.റ്റി. തോമസ് അരയത്തുംകര, ജോമോന്‍ ചാര്‍ത്താംപടവില്‍, വിന്‍സെന്റ് തോവര്‍പറമ്പില്‍, മുരളി ശാസ്താംപടവില്‍, സിബി മേലേവീട്ടില്‍, അഗസ്റ്റിന്‍ ജോസഫ്, ജോസ് പനച്ചേപ്പിള്ളില്‍, തങ്കച്ചന്‍ കോതമ്പനാനി, മാര്‍ട്ടില്‍ പുല്ലുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു    

Post a Comment

0 Comments