Subscribe Us



പഞ്ചായത്ത് ഓഫീസിലെ ശിലാഫലകം മാറ്റിയ നടപടി വിവാദമാകുന്നു; നടപടിക്കെതിരെ മുഖ്യമന്ത്രിക്കു പരാതി


രാമപുരം: പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം മാറ്റിയ അധികൃതരുടെ നടപടി വിവാദമാകുന്നു. 2001-ൽ ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് ഓഫീസ് കോംപ്ലെക്സിൻ്റെ ശിലാഫലകം മാറ്റിയ നടപടിയാണ് വിവാദമായിരിക്കുന്നത്. ദേശീയ നേതാവും മുൻ കേന്ദ്ര മന്ത്രിയും ഗവർണറുമായിരുന്ന എം എം ജേക്കബ്, മന്ത്രിമാരായിരുന്ന കെ എം മാണി, ചെറക്കളം അബ്ദുള്ള തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെടുത്തിയ ശിലാഫലകം ആണ് പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് നവീകരണത്തിൻ്റെ പേരു പറഞ്ഞു മാറിയതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി ടി രാജൻ മുഖ്യമന്ത്രിക്കു പരാതി നൽകി.

 എം എം ജേക്കബിനെ പോലുള്ളവരെ അപമാനിക്കാനാണിതെന്നും ശിലാഫലകം അടിയന്തിരമായി പുന: സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സി ടി രാജൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മാണി സി കാപ്പൻ എം എൽ എ യ്ക്കും പരാതി നൽകിയിട്ടുണ്ട്.

Post a Comment

0 Comments