Subscribe Us



വായനശീലങ്ങളെ വഴിതെറ്റിക്കാൻ സാധിക്കില്ല : മോൻസ് ജോസഫ്


ഉഴവൂർ: കാലഘട്ടത്തിന്റെ മാറ്റങ്ങൾക്ക് സാധിക്കില്ല വായനശീലങ്ങളെ വഴിതെറ്റിക്കാൻ സാധിക്കില്ലെന്ന് അഡ്വ.മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടത്തിലെ പ്രവർത്തനവും പി.എൻ പണിക്കർ ഓർമ് ദിനവും  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറി പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി സുരേഷ് മുഖ്യപ്രഭാഷണം നടത്തി.  ചടങ്ങിൽ ഓർമ്മകളിലെ മഴക്കാലം രചിച്ച നവ എഴുത്തുകാരൻ എസ്.എം മണിക്കൂട്ടൻ,നിനൊക്കെപ്പം രചിച്ച നവ എഴുത്തുകാരി സീനാ സാബു എന്നിവരെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്, വൈസ് പ്രസിഡന്റ് അനിൽ ആറുകാക്കൽ, ജോയിന്റ് സെക്രട്ടറി സന്തോഷ് ആറുകാക്കൽ, ഗ്രാമപഞ്ചായത്ത് അംഗം അനീൽ ടി.എസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രസാദ്,ഷെറിമാത്യു എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments