Subscribe Us



കോവിഡ് ചികിത്സക്ക് ജനറൽ ആശുപത്രി സജ്ജം: മാണി സി കാപ്പൻ


പാലാ: ജനറൽ ആശുപത്രിയിൽ കോവിഡ് 19 രോഗികൾക്കു ചികിത്സ നൽകുന്നതിനുവേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ആശുപത്രി അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും ആയി എം എൽ എ സ്ഥിതിഗതികൾ വിലയിരുത്തി. കോവിഡ് പ്രാഥമികതല ചികിത്സാ കേന്ദ്രമെന്ന നിലയിൽ 50-ൽ പരം കിടക്കകളാണ് ആദ്യഘട്ടത്തിൽ ജനറൽ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്.

ഡോക്ടർമാർ, നേഴ്സുമാർ, നേഴ്സിംഗ് അസിസ്റ്ററ്റുമാർ ഉൾപ്പെടെയുള്ളവർ കോവിഡ് ചികിത്സയുടെ ഭാഗമായി പാലായിൽ എത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അതീവ സുരക്ഷ സംവീധാനങ്ങളോടെയാണ്  രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതിനാൽ പാലായിലും പരിസര പ്രദേശങ്ങളിലും ഉള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്നും എം എൽ എ പറഞ്ഞു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിലാണ്  കോവിഡ് ചികിത്സയ്ക്കുള്ള രോഗികളെ പ്രവേശിപ്പിക്കുന്നത്.

Post a Comment

0 Comments