Subscribe Us



ഗ്രന്ഥശാലകൾ മനുഷ്യനിൽ മാറ്റങ്ങൾ സൃഷ്ടിക്കും : ഡോ സിന്ധുമോൾ ജേക്കബ്


കിടങ്ങൂർ: ഗ്രന്ഥശാലകൾ മനുഷ്യനിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് പറഞ്ഞു. ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനപക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ് സ്വാന്തന പരിചരണ ധനസഹായ വിതരണം നടത്തി. സി കെ ഉണ്ണികൃഷ്ണൻ, എൻ എസ് ഗോപാലകൃഷ്ണൻ നായർ, തോമസ് മാളിയേക്കൽ, ശ്രീകല ഗോപാലകൃഷ്ണൻ, മോഹൻദാസ് പെരായ പള്ളിൽ, ഷീലാ റാണി എന്നിവർ പ്രസംഗിച്ചു. കിടങ്ങൂർ പി കെ വി വനിതാ ലൈബ്രറിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Post a Comment

0 Comments