തുഗ്‌ളക് മോഡൽ ഭരണം തലവേദനയാകുന്നു
പാലാ: വാട്ടർ അതോറിറ്റിയുടെ തുഗ്ലക്ക് മോഡൽ പ്രവർത്തനങ്ങൾ നാട്ടുകാർക്ക് തലവേദനയാകുന്നു. നഗരത്തിലുള്ള ഏക ബൈപാസിലേക്കുള്ള പ്രവേശന കവാടമായ സിവിൽ സ്റ്റേഷൻ റോഡിൽ നിന്നുള്ള കവാടം ഇന്ന് വീണ്ടും അറ്റകുറ്റപ്പണികളുടെ പേരിൽ അടച്ചിട്ടിരിക്കുന്നത്. ഇതോടെ ഈ റൂട്ടിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ യാത്രക്കാരും ദുരിതത്തിലായി. നഗരത്തിൽ ഗതാഗതക്കുരുക്കും ദൃശ്യമായി.
കഴിഞ്ഞ മാസം രണ്ടാഴ്ചയോളം ഈ റൂട്ടിലെ ഗതാഗതം തടസ്സപ്പെടുത്തി പഴയ. പൈപ്പുലൈനുകൾ മാറ്റി സ്ഥാപിച്ചിരുന്നു. അന്നും നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. റോഡ് കുത്തിപ്പൊളിച്ചിട്ടു ശരിയായ രീതിയിൽ കോൺക്രീറ്റ് ഇടാത്തതിനാൽ നിരവധിയാളുകൾ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം സ്ഥാപിച്ച പൈപ്പുലൈനിൽ എവിടെയോ തെറ്റായ രീതിയിൽ യോജിപ്പിച്ചതു മൂലം ജലവിതരണം തടസ്സപ്പെട്ടതു പരിഹരിക്കാതാണത്രെ ഇന്ന് വീണ്ടും അറ്റകുറ്റപ്പണികളെന്നാണ് പറയപ്പെടുന്നത്.
തിരക്കേറിയ റൂട്ടിൽ സമ്പൂർണ്ണ ലോക് ഡൗൺദിവസമായ നാളെ പണി ചെയ്തിരുന്നുവെങ്കിൽ യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാവുമായിരുന്നില്ലെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സെക്രട്ടറി അനൂപ് ചെറിയാൻ പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ നടപടിയിൽ നാട്ടുകാർ പ്രതിഷേധിച്ചു.




0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.