Subscribe Us



തിളച്ച വെള്ളം മുഖത്ത് തെറിച്ചു വീണ് പാലാ നഗരസഭാ സെക്രട്ടറിയ്ക്കു പൊള്ളലേറ്റു

പാലാ: പാലാ നഗരസഭാ സെക്രട്ടറി മുഹമ്മദ് ഹുവൈസിനാണ് തിളച്ച വെള്ളം മുഖത്ത് വീണു  പൊള്ളലേറ്റത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം.

ഓഫീസ് ജോലിക്കു ശേഷം ഞെണ്ടിമാക്കൽ കവലയ്ക്കു സമീപമുള്ള  ക്വാർട്ടേഴ്‌സിൽ എത്തിയ സെക്രട്ടറി കുളിക്കാനായി തിളപ്പിച്ച വെള്ളം എടുത്തു കൊണ്ടുപോകും വഴി വാതിൽപ്പടിയിൽ കാൽ തട്ടിയപ്പോൾ പാത്രത്തിൽ നിന്നും തിളച്ച വെള്ളം മുഖത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നു.

പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ച സെക്രട്ടറിയുടെ പൊള്ളൽ ഗുരുതരമല്ല. മുഖത്ത് പൊള്ളൽ ഏറ്റതിനാൽ അഞ്ചു ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു. 

പാലാ നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക് സന്ദർശിച്ചു.

Post a Comment

0 Comments