Subscribe Us



പാലാ ജല അതോറിറ്റിയുടെ പിടിപ്പുകേടിനെതിരെ നാട്ടുകാർ


പാലാ: വാട്ടർ അതോറിറ്റി അധികൃതർ പാലാക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്നു.  പാലാ ബൈപാസിൽ സിവിൽ സ്റ്റേഷനു സമീപത്തു നിന്നും സെൻ്റ് മേരീസ് സ്കൂളിൻ്റെ സമീപം വരെയുള്ള റോഡ് അറ്റകുറ്റപണിയുടെ പേരു പറഞ്ഞ് അഞ്ചു ദിവസമായി അടച്ചിട്ടിരിക്കുകയാണ്.

രണ്ടു മാസത്തിനിടെ നിരവധിത്തവണ അറ്റകുറ്റപ്പണിയുടെ പേരു പറഞ്ഞ് ഈ ഭാഗത്തെ ഗതാഗതം തടഞ്ഞിരുന്നു. സ്ഥാപിച്ച പൈപ്പുലൈൻ കണക്ഷൻ മാറിപ്പോയതിനെത്തുടർന്നു വീണ്ടും കുത്തിപ്പൊളിച്ച സംഭവവും ഉണ്ടായിരുന്നു. യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ഉദ്യോഗസ്ഥരുടെ നടപടിമൂലം യാത്രക്കാർ ദുരിതമനുഭവിക്കുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം റോഡു തുറക്കണമെന്ന് അന്വേഷിച്ചവരോട് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതനുസരിച്ചു കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞും റോഡ് തുറക്കാതെ വന്നപ്പോൾ നാട്ടുകാർ വിളിച്ചു ചോദിച്ചപ്പോൾ ഉച്ചകഴിഞ്ഞില്ലേ, നാളെ ആവട്ടെ എന്ന മറുപടിയാണ് നൽകിയത്.

പാലായിലെ ജനങ്ങളെ വട്ടം കറക്കുന്ന വെള്ളാനയായ ജല അതോററ്റിക്കെതിരെ ജന രോഷം ശക്തമായി.

Post a Comment

0 Comments