Subscribe Us



ബി എഡ് വിദ്യാർത്ഥികൾ നിർമ്മിച്ച മാസ്കുകൾ കൈമാറി


പാലാ: ബി എഡ് കോളജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച മാസ്കുകൾ മന്ത്രിക്കും എം എൽ എയ്ക്കും എം പിയ്ക്കും കൈമാറി. പാലാ സെൻ്റ് തോമസ് ബി എഡ് കോളജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച 5000-ൽ പരം മാസ്കുകൾ നേേരത്തെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തിതിരുന്നു.

മന്ത്രി പി തിലോത്തമൻ, മാണി സി കാപ്പൻ എം എൽ എ, ജോസ് കെ മാണി തുടങ്ങിയവർക്കു പ്രിൻസിപ്പൽ സി ഡോ ബീനാമ്മ മാത്യുവും പ്രൊഫ സുനിൽ തോമസും ചേർന്നാണ് മാസ്കുകൾ കൈമാറിയത്.

പാലാ പോലീസ് സ്റ്റേഷൻ, സിവിൽ സ്‌റ്റേഷൻ, ജനറൽ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലും മാസ്കുകൾ വിതരണം ചെയ്തു.

Post a Comment

0 Comments