Subscribe Us



വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി


പാലാ : വ്യാപാരി വ്യവസായി ഏകോപന സമിതി ഹസ്സന്‍കോയ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായി പാലാ ഹെഢ്‌പോസ്‌റ്റോഫീസിന് മുന്നില്‍ പിക്കറ്റ് നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് ടോമി കുറ്റിയാങ്കല്‍ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.സി. പ്രിന്‍സ് മുഖ്യപ്രഭാഷണം നടത്തി. സജി രചന, സിബി റീജന്‍സി, റോയ് പാലാ ബേക്കേഴ്‌സ്, ബാബു നെടുമുടി, ജിനു ഫാന്റസി, തോമസുകുട്ടി കല്ലറയ്ക്കല്‍, ജോമി ഫ്രാന്‍സിസ്, സതീഷ് മെറിബോയ്, വിനോദ് സിറ, ലൗജിന്‍ മൊബൈല്‍ പാലസ്, സൂരജ് പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്ധന വിലവര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കുക, വൈദ്യുതിബില്ലില്‍ വന്നിട്ടുള്ള ഭീമമായ വര്‍ദ്ധനവ് പുനപരിശോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ 2000ത്തോളം കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ ധര്‍ണ്ണ നടന്നത്.

Post a Comment

0 Comments