Subscribe Us



പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു


പാലാ : പാലാ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പാലാ പോലീസുമായി സഹകരിച്ച് ജനറല്‍ ആശുപത്രിയിലേക്ക് പിപിഇ കിറ്റുകല്‍ വിതരണം ചെയ്തു. കോവിഡ്-19 പോസിറ്റീവ് രോഗികളെ ചികിത്സക്കായി ജനറല്‍ ആശുപത്രിയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. 

ബാങ്ക് ജനറല്‍ മാനേജര്‍ വി.ജെ. സെബാസ്റ്റ്യന്‍ വൈപ്പന പോലീസ് എസ്എച്ച്ഒ അനൂപ് ജോസിന് കിറ്റുകള്‍ കൈമാറി. എസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐമാരായ ജോജന്‍ ജോര്‍ജ്, സജി, ബൈറ്റി, ബാങ്ക് അക്കൗണ്ടന്റ് കെ.എന്‍. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments