Subscribe Us



മാര്‍ സ്ലീവാമെഡിസിറ്റി പാലായില്‍ ഋതു 2020 ഉദ്ഘാടനംചെയ്തു


ചേര്‍പ്പുങ്കല്‍: കര്‍ക്കിടക മാസാരംഭത്തോടനുബന്ധിച്ചു മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ആയുര്‍വേദവിഭാഗം കര്‍ക്കിടകമാസസുഖചികിത്സ "ഋതു 2020" നു ആരംഭം കുറിച്ചു.

ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് തോമസ് 'ഋതു 2020' ന്റെയും കര്‍ക്കിടക പാക്കേജിന്റെയും ഉദ്ഘാടനം  നിര്‍വഹിച്ചു. കര്‍ക്കിടക ഔഷധകഞ്ഞികിറ്റിന്റെ ആദ്യവിതരണം ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ എബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഡോ ലിസ്സിതോമസ്‌ ‌കൈമാറി നിർവ്വഹിച്ചു.

കര്‍ക്കിടകമാസത്തില്‍ ആയുര്‍വേദവിധിപ്രകാരം നമ്മുടെ ശരീരത്തിനെ എങ്ങിനെ ചിട്ടപ്പെടുത്തണമെന്നും അതിന്റെ ആവശ്യകതയെകുറിച്ച് ആശുപത്രിയിലെ ആയുര്‍വേദവിഭാഗംസീനിയര്‍ കണ്‍സള്‍റ്റന്റ്‌ ഡോ എസ് ജയകുമാറും കണ്‍സള്‍റ്റന്റ് ‌ഡോ പൂജ ടി അമലും സംസാരിച്ചു.
മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ എല്ലാവിധ ആയുര്‍വേദ ചികിത്സകളും ലഭ്യമാണ് .

ഫുള്‍ബോഡിമസ്സാജ്, ഓയില്‍മസ്സാജ്, ഫുട്മസ്സാജ്, ഹെഡ്മസ്സാജ്, സ്റ്റീംബാത്ത്, പൊടിക്കിഴി, ഇലക്കിഴി, നവരക്കിഴി, നസ്യം, മാത്രവസ്തി, കാഷായവസ്തി, സ്‌നേഹവസ്തി, ശിരോധാര, സര്‍വങ്കധാര, തലപൊതിച്ചില്‍, ഉപനേഹം തുടങ്ങി  എല്ലാ വിധചികിത്സകളും ആശുപതിയില്‍ ലഭ്യമാണ്.

ഇതു കൂടാതെ സൗഖ്യ, സൗന്ദര്യ, സ്‌നേഹ, സ്വാസ്ഥ്യ, അമൃത എന്നിങ്ങനെയുള്ള വിവിധതരം പാക്കേജുകളും ലഭ്യമാണ്.

മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 മാണിവരെ ഓ പി സേവനം കൂടാതെ ഐ പി സേവനവും ലഭ്യമാണ്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ട്രീറ്റ്‌മെന്റ്‌റൂമുകള്‍, പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകള്‍, എം ആര്‍ ഐ, സി  ടി, ലാബ്, എക്‌സ്‌റേ എന്നീ സൗകര്യങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.

Post a Comment

0 Comments