Subscribe Us



കവീക്കുന്ന് അംഗൻവാടിക്ക് യൂത്ത് കോൺഗ്രസ്സ് സ്മാർട്ട് ടിവി നൽകി


പാലാ: യൂത്ത് കോൺഗ്രസ്സിന്റെയും  ഖത്തർ ഇൻകാസ് കോട്ടയത്തിന്റെയും സഹകരണത്തോടെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം  ലഭ്യമാക്കുന്നതിനായി പാലായിലെ കവീക്കുന്ന് അംഗനവാടിക്ക് സ്മാർട്ട് റ്റി.വി കൈമാറി.

കോൺഗ്രസ്സ് പാലാ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രഫ. സതീഷ് ചൊള്ളാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി തോമസ്കുട്ടി മുകാല, അംഗൻവാടി പ്രസിഡന്റ്  സേവി പൊരുന്നോലിൽ, ബിനു തെരുവിൽ, സന്തോഷ് നടുവത്തേട്ട്, അംഗൻവാടി അധ്യാപകരായ സാലി, മോളി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments