പാലാ: ജന്മദിനാഘോഷം വേണ്ടെന്നു പറഞ്ഞെങ്കിലും സുഹൃത്തുക്കളുടെ നിർബ്ബന്ധത്തിനു മുന്നിൽ വഴങ്ങാതിരിക്കാൻ എം എൽ എ യ്ക്കായില്ല. അങ്ങനെ അവസാനം അഗതികൾക്കൊപ്പം കേക്കുമുറിച്ചും ഉച്ചഭക്ഷണം കഴിച്ചും പാലാ എം എൽ എ ജന്മദിനം ആഘോഷിച്ചു. പാലാ എം എൽ എ മാണി സി കാപ്പൻ്റെ 64 മത് ജന്മദിനമാണ് ലളിതമായി അഗതികൾക്കൊപ്പം ആഘോഷിച്ചത്.
കൊച്ചിടപ്പാടി പൈകടാതുരാലയത്തിൽ വച്ചായിരുന്നു ചടങ്ങ്. മാണി സി കാപ്പൻ എം എൽ എ യുടെ സുഹൃത്തുക്കൾ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ സി വിമല, നഗരസഭാ കൗൺസിലർ ടോണി തോട്ടം, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജെറി ജോസ് തുമ്പമറ്റം, തങ്കച്ചൻ മുളങ്കുന്നം, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.