ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് ജില്ലാ ഭരണകൂടവും നഗരസഭയും കടക്കുകയാണ്. രോഗം സ്ഥിരീകരിച്ച ജീവനക്കാരന്റെ സമ്പര്‍ക്കപട്ടിക വിപുലമായതോടെയാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
നഗരസഭയിലെ റവന്യൂ വിഭാഗം ജീവനക്കാരനായിരുന്ന 28കാരന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോവിഡ്-19 സ്ഥിരീകരിച്ച് സ്രവപരിശോധനാ ഫലം കിട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന് കടുത്ത തലവേദനയും പനിയുമായിരുന്നു രോഗലക്ഷണങ്ങള്‍. തുടര്‍ന്ന് വ്യാഴാഴ്ച പാലാ ജനറല്‍ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്റററിലെത്തി സ്രവം പരിശോധനക്ക് നല്‍കുകയായിരുന്നു.
ജീവനക്കാരന് രോഗം ബാധിച്ചതോടെ നഗരസഭ കനത്ത സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. റവന്യൂ, എന്‍ജിനീയറിംഗ്, ജനറല്‍ വിഭാഗങ്ങള്‍ക്കെല്ലാം താത്കാലിക അവധി നല്‍കിയിരിക്കുകയാണ്. ആരോഗ്യവിഭാഗത്തിലെ ഏതാനും ജീവനക്കാര്‍ക്ക് മാത്രമാണ് ചൊവ്വാഴ്ച ഓഫീസിലേക്ക് പ്രവേശനം അനുവദിച്ചത്. പൊതുജനങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് നഗരസഭാ കാര്യാലയത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. നഗരസഭ 2 തവണ അണുവിമുക്തമാക്കി. ഫയര്‍ഫോഴ്‌സും ആരോഗ്യവകുപ്പും ചേര്‍ന്നാണ് അണുവിമുക്തമാക്കിയത്.
ജീവനക്കാരന്റെ സമ്പര്‍ക്കപട്ടിക വിപുമാണെന്ന സൂചനയാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ നല്‍കുന്നത്. ചില വ്യാപാരസ്ഥാപനങ്ങളിലും ഭക്ഷണശാലകളിലും ഇദ്ദേഹം എത്തിയിരുന്നു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.