Subscribe Us



മാലിന്യ കൂമ്പാരത്തിൽ നിന്ന് ജൈവ ഉദ്യാന പാർക്ക്‌ ഒരുക്കി എലിക്കുളം പഞ്ചായത്ത്‌


എലിക്കുളം: ഹരിത കേരള മിഷന്റെ  ഭാഗമായി എലിക്കുളം പഞ്ചായത്തിന്റെയും  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും  സഹകരണത്തോടെ  ഇളംകുളം ചന്തകവലയിൽ റോഡിനു സമീപം നിർമ്മിച്ച പച്ചത്തുരുത്തിന്റെയും  വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സുമംഗലാദേവി അധ്യക്ഷത വഹിച്ചു.

ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി രമേശ്‌, എലിക്കുളം സി പി ഐ എം ലോക്കൽ  സെക്രട്ടറി കെ സി സോണി  എന്നിവർ പച്ചത്തുരുത്തിൽ വിവിധയിനം തൈകൾ വച്ചു പിടിപ്പിച്ചു.

വർഷങ്ങളായി കാട് കയറി  മാലിന്യങ്ങൾ നിറഞ്ഞു കിടന്നിരുന്ന ഈ പ്രദേശത്തെ ജൈവ ഉദ്യാന പാർക്ക്‌ ആക്കി മാറ്റുകയാണ് ലക്ഷ്യം. മുള കൊണ്ട് നിർമ്മിച്ച വേലിക്ക് ചുറ്റും ചെമ്പരത്തി, കുറ്റി ചെടികൾ വള്ളി ചെടികൾ എന്നിവ വച്ചു പിടിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക്‌ ബി ഡി ഓ മധു,  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മാത്യൂസ്, പഞ്ചായത്ത്‌  ജനപ്രതിനിധികൾ, ഹരിതകേരളം മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments