Subscribe Us



ജെയിംസ് ചേട്ടൻ കരുണയുടെ ആൾരൂപം


പാലാ: അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ ലാബ് അസിസ്റ്റൻറ് ആയി ജോലി  ചെയ്യുന്ന ജെയിംസ് കെ ജോർജ്  സ്വന്തമായി ഭവനമില്ലാത്ത ഒരു കുടുംബത്തിന് താങ്ങായി മാറി. കരുണയുടെ മുഖം നഷ്ടപ്പെടുന്ന ഈ കാലത്തു ഇത്തരത്തിലുള്ള ഒരു പ്രവർത്തിയിലൂടെ വേറിട്ട വ്യക്തിത്വമായിരിക്കുകയാണ് ജെയിംസ് ചേട്ടൻ.

കഴിഞ്ഞ അക്കാദമിക വർഷത്തിൽ ഏതെങ്കിലും വീടില്ലാത്ത അർഹരായ ആരെങ്കിലും ഉണ്ടെങ്കിൽ തനിക്കു 05 സെൻറ് സ്ഥലം ദാനം ചെയ്യാൻ താത്പര്യമുണ്ടെന്ന് പ്രിൻസിപ്പലിനെ അദ്ദേഹം അറിയിച്ചിരുന്നു. അക്കാലത്തു എൻ എസ് എസ് പ്രവർത്തനങ്ങൾക്കു പോയ രണ്ട് വിദ്യാർത്ഥികൾ ഒരു കുടുംബത്തിൻറെ ദാരുണ അവസ്ഥ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസറിനെ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയും അർഹതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

ഈ വിവരം ജെയിംസ് ചേട്ടനെ അറിയിക്കുകയും  തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൽ നിന്ന് 05  സെൻറ് അവർക്ക് നൽകുകയും ചെയ്തു. കുടുംബനാഥൻ രോഗിയായതിനാൽ വാഹന സൗകര്യാർത്ഥം റോഡ് അരികിലുള്ള സ്ഥലമാണ് അദ്ദേഹം നൽകിയത്.  മാനേജർ ഫാ. അഗസ്റ്റിൻ പാലക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ, ഡോ. ബിനോയ് കുര്യൻ മൈലംപറമ്പിൽ, എൻ എസ് എസ് വോളണ്ടിയർമാർ എന്നിവരുടെ സാന്നിധ്യത്തിൽ വീടിനു തറക്കല്ലിടുകയും ചെയ്തു. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ ഡോ. സണ്ണി നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്.  രജിസ്‌ട്രേഷൻ നടപടികൾക്കുള്ള സാമ്പത്തിക സഹായം ഓഫീസിലെ സീനിയർ സ്റ്റാഫ് അംഗം ജോയ് മാത്യു നൽകുകയും ചെയ്തു.

ഇന്നലെ ഈ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം  നടന്നു.

Post a Comment

0 Comments