Subscribe Us



കടപ്പാട്ടൂരപ്പന് പൊൻതിടമ്പ് സമർപ്പിച്ചു


പാലാ: കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ആഘോഷവേളകളിൽ ദേവന് എഴുന്നള്ളാൻ പൊന്നിൽ തീർത്ത പുതിയ തിടമ്പ് സമർപ്പിച്ചു. ക്ഷേത്രവും ഭക്തജനങ്ങളും ചേർന്നാണ് തിടമ്പ് സമർപ്പിച്ചത്.ക്ഷേത്രം മേൽശാന്തി പത്മനാഭൻ പോറ്റി മാല ചാർത്തി ആരതി ഉഴിഞ്ഞ് പൊൻ തിടമ്പിന്റെ സമർപ്പണം നടത്തി.

ക്ഷേത്രം ഭരണ സമിതിയംഗങ്ങളും കരയോഗം ഭാരവാഹികളുമായ വി.ഗോപിനാഥൻ നായർ, വി.മുരളീധരൻ നായർ, സി.എസ്.സിജു, ഷോബി ചൊകര ത്താഴെ, ശ്രീധരൻ കർത്ത, രവി കരുവാകുളം, അഡ്വ രാജേഷ് പല്ലാട്ട്, മധുസൂദനൻ നായർ, ജിതേന്ദ്രൻ, പത്മകുമാരി, മോഹനൻ നായർ ചൊകരത്താഴെ എന്നിവർ പങ്കെടുത്തു.

         അഞ്ചരയടി ഉയരവും മൂന്നടി വീതിയുമുള്ള തിടമ്പിന് 40കിലോ ഭാരമുണ്ട്.പ്ലാവിൻ തടിയിലാണ് അങ്കിയും കലാപരമായ പൂക്കളും നിറഞ്ഞ സ്വർണപ്പോള ഉറപ്പിച്ചിരിക്കുന്നത്.മാന്നാർ ലക്ഷ്മണയ്യരുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി വഴപ്പളളി ഗിരീഷ് ബാലകൃഷ്ണൻ ആചാരിയാണ് പൊൻ തിടമ്പിന്റെ ശില്പി.

Post a Comment

0 Comments