Subscribe Us



മുത്തോലി, പൈക സ്വദേശികൾക്കു കോവിഡ് സ്ഥിരീകരിച്ചു; കേരളത്തിൽ ഇന്ന് 272, കോട്ടയത്ത് 3


പാലാ: പാലായിൽ മുത്തോലി, പൈക സ്വദേശികൾക്കു പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്തു നിന്നും മറ്റൊരാൾ ഡൽഹിയിൽ നിന്നും എത്തി ക്വാറൈൻറയിനിൽ കഴിഞ്ഞവരാണ്. 

മസ്‌ക്കറ്റിൽ നിന്നും ജൂൺ 21 ന് എത്തി രാമപുരത്തെ ബന്ധുവീട്ടിൽ ക്വാറൈൻറയിനിൽ കഴിഞ്ഞിരുന്ന ആളാണ് 43 കാരനായ മുത്തോലി സ്വദേശി. രോഗലക്ഷണം പ്രകടിപ്പിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

ഡൽഹിയിൽ നിന്നും ജൂൺ 24ന് വിമാനത്തിൽ എത്തി ചൂണ്ടച്ചേരിറയിലെ ക്വാറൈൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നയാളാണ് 30 കാരനായ പൈക സ്വദേശി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന ആളായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

കോട്ടയം ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 270 ആണ്. ഇതിൽ 159 പേർ രോഗമുക്തരായി. 111 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

കേരളത്തിൽ ഇന്ന് 272 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ പേർ കോട്ടയത്തുള്ളവരാണ്


Post a Comment

0 Comments