പാലാ: ലഹരിമരുന്നുപയോഗമെന്ന് സംശയത്തെത്തുടർന്ന് യുവാക്കളെ പോലീസ് പിടികൂടി. മൂന്ന് യുവാക്കളെയാണ് പോലീസ് ചോദ്യം ചെയ്യാനായി പിടികൂടിയത്.പാലാ ജനറൽ ആശുപത്രിക്കു സമീപം ഇന്ന് രാവിലെ 9:45 ഓടെയാണ് സംഭവം. യുവാക്കളുടെ കൈയ്യിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിനു സജ്ജീകരിച്ച കുപ്പിയടക്കം പോലീസ് പിടികൂടിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
വിശദമായ ചോദ്യം ചെയ്യലിനു പിടികൂടിയ യുവാക്കളെ പോലിസ് വാഹനത്തിൽ കയറ്റുന്നതിനിടെ ഒരാൾ ഓടി രക്ഷപ്പെട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.