കൊച്ചി: റിയാദിൽ നിന്നും നാട്ടിലെത്തിയപ്പോൾ ഉണ്ടായ അനുഭവം വിവരിച്ച് കൊച്ചിടപ്പാടി സ്വദേശി. ഏറെ പ്രതീക്ഷയോടെയാണ് നാട്ടിലേയ്ക്കു പുറപ്പെട്ടത്. കോവിഡ് മൂലം മൂന്നു മാസത്തിലേറെയായി ജോലി ഇല്ലായിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. ജോലി സ്ഥലത്തു നിന്നും 600 കിലോമീറ്റർ ദൂരം ടാക്സിയെടുത്ത് റിയാദിലെത്തി. തുടർന്ന് മണിക്കൂറുകൾ കാത്തിരുന്ന് വിമാനത്തിൽ കയറി. വിമാനം നിറയെ യാത്രക്കാർ. സാമൂഹ്യ അകലം ഉണ്ടായിരുന്നില്ല. നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ റാപ്പിഡ് ടെസ്റ്റ് നടത്തി. 20 മിനിറ്റ് കഴിഞ്ഞപ്പോൾ ഫലം പോസിറ്റീവ്. മാറ്റി നിർത്തി. ഒപ്പം 75 ഓളം ആളുകളെയും.
പിന്നെ ശ്രവ പരിശോധന കഴിയും വരെ സ്വന്തം ചെലവിൽ കഴിയണമെന്ന നിർദ്ദേശം. പണം നൽകി ഹോട്ടലിൽ എത്തി. ഇന്നലെ പരിശോധന നടത്തുമെന്നു പറഞ്ഞിട്ടും ആരും വന്നില്ല. രണ്ടു ദിവസത്തെ വാടകയുടെ കാലാവധി ഇന്ന് കഴിയും ഉച്ചയ്ക്ക് ഇറക്കിവിടുമെന്ന് ഹോട്ടലുകാർ. ഒരു ഉദ്യോഗസ്ഥനെ വിളിച്ചപ്പോൾ മോശമായ സംസാരം. പിന്നീട് മറ്റൊരാളെ കിട്ടി. ഇന്ന് ഉച്ചകഴിഞ്ഞ് ടെസ്റ്റ് നടത്തുമെന്നും ഇറക്കി വിടില്ലെന്നും അറിയിച്ചിട്ടുണ്ട്. കാത്തിരിക്കുന്നു.
ജന്മനാട്ടിൽ നിന്നും ഇങ്ങനെ ഒരു നടപടി പ്രതീക്ഷിച്ചിരുന്നില്ല. ഉണ്ടായിരുന്ന അവസാന രൂപയും ഹോട്ടൽ വാടക നൽകിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ക്വാറൈൻറയിനിൽ ഉപാധി ഇല്ലാതെ താമസിക്കാൻ സമ്മതമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.