Subscribe Us



സൗദിയിൽ നിന്നും വന്ന കൊച്ചിടപ്പാടി സ്വദേശിക്കു റാപ്പിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവ്; ശ്രവ പരിശോധന ഇന്ന്


പാലാ: വിദേശത്തു നിന്നും നാട്ടിലേയ്ക്ക് വന്ന കൊച്ചിടപ്പാടി സ്വദേശിക്കു കോവിഡെന്ന് സംശയം. സൗദി അറേബ്യയിൽ നിന്നും വന്ന 52 കാരനാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവ് ആയത്. ഇതേത്തുടർന്നു ശ്രവ പരിശോധനയ്ക്കായി ഇദ്ദേഹത്തെ എറണാകുളത്തുള്ള ഹോട്ടലിൽ പെയ്ഡ്  ക്വാറൈൻറ്റെയിനിൽ പ്രവേശിപ്പിച്ചു.

റിയാദിൽ നിന്നും ചൊവ്വാഴ്ചയാണ് ഇദ്ദേഹം കൊച്ചിയിൽ എത്തിയത്. ചൊവ്വാഴ്ച കൊച്ചിയിൽ രണ്ടു വിമാനങ്ങളിലായി എത്തിയ ആളുകളിൽ 75 ഓളം പേർക്ക് റാപ്പിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവ് ആണ്. ഇവരെല്ലാം എറണാകുളത്ത് ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

ഇന്നലെ ശ്രവ പരിശോധന ക്കായി എത്തുമെന്നറിയിച്ചിട്ടും ആരും എത്തിയിട്ടില്ലെന്നു ഇദ്ദേഹവും ഒപ്പമുള്ളവരും പറയുന്നു.

അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ടുവെന്നും ഇവരുടെ താമസം, ഭക്ഷണം എന്നിവയുടെ ക്രമീകരണത്തിന് നടപടിയായതായും എറണാകുളം ജില്ലാ പ്രോട്ടോക്കോൾ ഓഫീസർ ഓഫീസർ സത്യപാൽ അറിയിച്ചു. ശ്രവ പരിശോധന ഇന്ന് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments