Subscribe Us



കൊച്ചിടപ്പാടിയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം നൽകി

പാലാ: നഗരസഭയിലെ കൊച്ചിടപ്പാടി വാർഡിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 16 കാരനാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനിയാണെന്നു ധരിച്ചു ചികിത്സ നൽകിയെങ്കിലും രോഗം ഭേദമാകാതെ വന്നതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്.

പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ ചികിത്സയിൽ കഴിക്കുകയാണ് ഇപ്പോൾ.

കൊച്ചിടപ്പാടി വാർഡിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതായി വാർഡ് കൗൺസിലർ ടോണി തോട്ടം വാർഡിൻ്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിച്ചു.

ഇതിൻ്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച വീടിനു സമീപമുള്ള 100 വീടുകളിൽ ബ്ലീച്ചിംഗ് പൗഡറുകൾ ആശാ വർക്കർ ബിജിമോൾ ബാബുവിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്യും. ഒപ്പം ബോധവൽക്കരണ നിർദ്ദേശങ്ങളും നൽകും. വാർഡിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കൗൺസിലർ അറിയിച്ചു.

Post a Comment

0 Comments