Subscribe Us



വിജയഭേരി മുഴക്കി പാലാ ചാവറ പബ്ളിക് സ്കൂൾ


പാലാ: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ചാവറ പബ്ളിക് സ്കൂളിന് തിളക്കമാർന്ന നൂറുമേനി വിളവ്. പരീക്ഷ എഴുതിയ 166 കുട്ടികളിൽ 18 പേർ എല്ലാ വിഷയങ്ങൾക്കും എവൺ ഗ്രേഡ് നേടി. 95 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങിയ 24 കുട്ടികൾ ഉൾപ്പെടെ 73 കുട്ടികൾക്കു 90 ശതമാനത്തിനു മുകളിൽ മാർക്കു ലഭിച്ചു. 153 കുട്ടികൾ ഡിസ്റ്റിംഗ്ഷനോടെ ഫസ്റ്റ് ക്ലാസും 13 കുട്ടികൾ ഫസ്റ്റ് ക്ലാസും നേടി.

നവീൻകൃഷ്ണ എച്ച് (98.4 ശതമാനം മാർക്ക്), അന്നു റോബിൻ (98), നോറാ ബാബു കാവുകാട്ട്, ജോ ജോസ് (97.8) എന്നിവർ സ്കൂൾതലത്തിൽ യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സ്ഥാനം നേടി.

വിജയികളായ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ മാനേജർ ഫാ സക്കറിയാസ് കളപ്പുരയ്ക്കൽ, പ്രിൻസിപ്പൽ ഫാ മാത്യു കരീത്തറ, ഡയറക്ടർ ഫാ സാബു കൂടപ്പാട്ട്, പിടിഎ പ്രസിഡൻ്റ് കുഞ്ഞുമോൻ സ്പീഡ് വിംഗ്സ് എന്നിവർ അനുമോദിച്ചു.

എ വൺ ഗ്രേഡ് നേടിയവർ

നവീൻ കൃഷ്ണ എച്ച്
റിച്ചി ജെയിംസ്
വൈശാഖ്കുമാർ എ
ആഞ്ചൽ കെ നിർമ്മൽ
അലീന മരിയ ജോസ്
അന്നു റോബിൻ
ബെനീറ്റാ ബെന്നി
ക്രിസ്റ്റീൻ മൈക്കിൾ
ദിയ ആൻ ജോസ്
ഹന്ന മരിയ റെജി
നോറാ ബാബു കാവുകാട്ട്
സാന്ദ്രാ ഷിൻ്റോ
സാറാ എലിസബത്ത്  വി എ
സേറാ മിയ ഐസൺ
ജോ ജോസ്
ജോഷ്വാ റെജി കൊട്ടാരത്തിൽ
എ കലയരശി
വിജയലക്ഷ്മി എം ബാബു

Post a Comment

0 Comments