Subscribe Us



രാമായണ മാസാരംഭം - രാമപുരത്തെ നാലമ്പലങ്ങളില്‍ ദര്‍ശനമില്ല


രാമപുരം : രാമായണത്തിന്റെ പുണ്യമായി ഇന്ന്‌ കര്‍ക്കിടകം ആരംഭിക്കുന്ന രാമായണ മാസത്തില്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരാറുള്ള രാമപുരത്തെ നാലമ്പലങ്ങളില്‍ ഈവര്‍ഷം ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല. 

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പല ദര്‍ശനത്തിന് പ്രസിദ്ധമായ രാമപുരത്തെ ക്ഷേത്രങ്ങള്‍. കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

ദര്‍ശന സൗകര്യമില്ലാത്തതിനാല്‍ ഭക്തജനങ്ങള്‍ക്ക് വഴിപാടുകള്‍ നടത്തുന്നതിന് ക്ഷേത്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാമപുരം നാലമ്പലം എന്ന വെബ്‌സൈറ്റിലും ഫോണ്‍ മുഖേനയും വഴിപാടുകള്‍ നടത്തുന്നതിനുവേണ്ടി ഭക്തജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അമ്പും വില്ലും സമര്‍പ്പണം, ലക്ഷ്മണസ്വാമി ക്ഷ്രേത്രത്തില്‍ ചതുര്‍ബാഹു സമര്‍പ്പണം, ഭരതസ്വാമി ക്ഷേത്രത്തില്‍ ശംഖ്പൂജ, ശത്രുഘ്‌നസ്വാമി ക്ഷേത്രത്തില്‍ ശ്രീചക്രസമര്‍പ്പണം എന്നിവയാണ് പ്രധാന വഴിപാടുകള്‍. ക്ഷേത്രങ്ങളില്‍ പതിവു പൂജകള്‍ നടക്കും. ഫോണ്‍ - 9400864110.

Post a Comment

0 Comments