Subscribe Us



ലേബര്‍ ഇന്‍ഡ്യ ഗുരുകുലം സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം


മരങ്ങാട്ടുപിള്ളി : സി. ബി. എസ്. ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ തുടര്‍ച്ചയായി 18  ാം തവണയും നൂറുമേനി കരസ്ഥമാക്കി ലേബര്‍ ഇന്‍ഡ്യാ സ്‌കൂള്‍. 41 കുട്ടികള്‍ എഴുതിയതില്‍ 21 കുട്ടികള്‍ ഡിസ്റ്റിംക്ഷനും,  20  കുട്ടികള്‍ ഫസ്റ്റ് ക്ലാസും നേടി ഉന്നതപഠനത്തിന് അര്‍ഹരായി. സോനം രാജു എല്ലാവിഷയത്തിനും A1  കരസ്ഥമാക്കി. തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ്, പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ് എന്നിവര്‍ അഭിനന്ദിച്ചു.

Post a Comment

0 Comments