രാമപുരം: കുറിഞ്ഞി കൂമ്പൻ - കോട്ടമല പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന കൂമ്പൻവാലി കുടിവെളള പദ്ധതി മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ അനിത രാജു അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ ജീനസ്നാഥ്, ഫാ. ജോസഫ് കല്ലാച്ചേരിൽ, ബിജി ഗോവിന്ദ്, കൂമ്പൻവാലി കുടിവെള്ള പദ്ധതി പ്രസിഡന്റ് വിൽസൺ ആഗസ്തി, പദ്ധതിക്കുവേണ്ടി സൗജന്യമായി സ്ഥലം വിട്ടുനൽകിയ രാജു പൊട്ടക്കുളം, ഭരണസമിതി അംഗങ്ങളായ സോണി ഉഴുന്നാലി കമ്പകത്തുങ്കൽ, തോമസ് ഉപ്പുമാക്കൽ, ഓമന രാജു പൊട്ടക്കുളം, ബെന്നിച്ചൻ പടിയാനിക്കൽ, സിജു ഇരുവേലിക്കുന്നേൽ,
ജൂബി ഉഴുന്നാലി കമ്പകത്തുങ്കൽ, റോബിൻ ഇരുവേലിക്കുന്നേൽ, തങ്കപ്പൻ വടക്കേൽ എന്നിവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തിൽ നിന്നും പദ്ധതിക്കായി 15 ലക്ഷം രൂപ അനുവദിച്ച അനിത രാജു, പദ്ധതി പൂർത്തീകരണത്തിനായി 332160 രൂപ ഗ്രാമ പഞ്ചായത്തിൽനിന്നും അനുവദിച്ച മെമ്പർ ജീനസ്നാഥ്, പദ്ധതിക്കു വേണ്ടി ആദ്യ തുകയായി 183000 രൂപ അനുവദിച്ച മുൻ മെമ്പർ ബിജി ഗോവിന്ദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.