Subscribe Us



മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു;മൂന്നാനിയിൽ റോഡിൽ വീണ്ടും വെള്ളം കയറി, കൊട്ടാരമറ്റത്തും വെള്ളം കയറുന്നു

പാലാ: വെള്ളപ്പൊക്ക ഭീഷണി ഉയർത്തി ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനിയിൽ വീണ്ടും വെള്ളം കയറി. ഇപ്പോൾ മൂന്നാനിയിൽ മുട്ടൊപ്പം വെള്ളം റോഡിൽ കയറിയിട്ടുണ്ട്. ഇതോടെ വാഹന ഗതാഗതം ഏതാണ്ട് തടസ്സപ്പെട്ട നിലയിലാണ്. ഇന്നു പുലർച്ചയോടെയാണ് മൂന്നാനിയിൽ വെള്ളം ഇറങ്ങിപ്പോയത്. കൊട്ടാരമറ്റത്ത് റോഡിൽ വീണ്ടും വെള്ളം കയറുന്നുണ്ട്. മഴയും തുടരുകയാണ്.

വരുന്ന ഏതാനും ദിവസങ്ങളിൽ തീവ്രമഴയും ഇതേത്തുടർന്നു വെള്ളപ്പൊക്ക- ഉരുൾപൊട്ടൽ സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

0 Comments