പാലാ: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓർമ്മകളുമായി കെ ആർ നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികൾ. രാഷ്ട്രപതിയായിരിക്കെ 2012 ഒക്ടോബർ 30-നു പ്രണാബ് മുഖർജി നടത്തിയ കേരള സന്ദർശനത്തിനിടെ തിരുവനന്തപുരത്ത് രാജ്ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാനായിരുന്ന ഉഴവൂർ വിജയൻ, ജനറൽ സെക്രട്ടറി എബി ജെ ജോസ്, ആർ അജിരാജ്കുമാർ എന്നിവരാണ് അദ്ദേഹത്തെ സന്ദർശിച്ചത്. ഭരണങ്ങാനം സ്വദേശി പ്രിൻസ് പോൾ മാടപ്പള്ളി വരച്ച പ്രണാബ് മുഖർജിയുടെ കാരിക്കേച്ചർ എബി ജെ ജോസ് സമ്മാനിച്ചപ്പോൾ ഏറെ സന്തോഷത്തോടെ അദ്ദേഹം ഏറ്റുവാങ്ങി. തലേദിവസം മറ്റൊരു കാരിക്കേച്ചർ ലഭിച്ച കാര്യവും അദ്ദേഹം പറഞ്ഞു.
വിമർശനത്തിനുള്ള ഏറ്റവും നല്ല വഴി കാർട്ടൂണുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അരമണിക്കൂർ സമയം രാഷ്ട്രപതിയോടൊപ്പം ചെലവൊഴിച്ചശേഷമാണ് ഫൗണ്ടേഷൻ ഭാരവാഹികൾ മടങ്ങിയത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.