Subscribe Us



ജോസ് തോമസ് പടിഞ്ഞാറെക്കരയുടെ പുത്രിയുടെ മകൻ ചലച്ചിത്ര നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിൻ്റെ മകളെ വിവാഹം ചെയ്യുന്നു

പാലാ: പാലാ നഗരസഭാ ചെയർമാനായിരുന്ന ജോസ് തോമസ് പടിഞ്ഞാറെക്കരയുടെ പുത്രിയുടെ മകൻ ചലച്ചിത്ര നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിൻ്റെ മകളെ വിവാഹം ചെയ്യുന്നു. ജോസ് പടിഞ്ഞാറെക്കരയുടെ പുത്രി സിന്ധുവിൻ്റെയും ഡോ വിൻസെൻ്റിൻ്റെയും  മകൻ ഡോ എമിൽ വിൻസെൻ്റാണ് ആൻ്റണി പെരുമ്പാവൂരിൻ്റെ മകൾ ഡോ അനീഷയെയെ വിവാഹം ചെയ്യുന്നത്. രാജഗിരിയിൽ ആണ് ഡോ എമിൽ പ്രാക്ടീസ് ചെയ്യുന്നത്. അനീഷ അമൃതയിലും.

കഴിഞ്ഞ ദിവസം ഇവരുടെ വിവാഹം ഉറപ്പിച്ചു. ഡിസംബർ അവസാനം വിവാഹം നടക്കും.

ചടങ്ങിൽ വരൻ്റെയും വരൻ്റെയും കുടുംബാംഗങ്ങൾക്കൊപ്പം ചലചിത്ര നടൻ മോഹൻലാൽ, ഭാര്യ സുചിത്ര, മകനും നടനുമായ പ്രണവ് എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments