Subscribe Us



രാമപുരം കിഴതിരിയിൽ നാട്ടുകാർക്ക് ആശ്രയം തിരിവെട്ടം മാത്രം

രാമപുരം: കിഴതിരി സ്കൂൾ പരിസര മേഖലകളിലെ നൂറിൽപരം ഉപഭോക്താക്കൾക്കു നാല് ദിവസമായി വൈദ്യുതി സേവനം ലഭിച്ചിട്ടില്ലെന്നു പരാതി. ഇതുമൂലം കുടിവെള്ളവിതരണം, കിടപ്പ് രോഗികളുടെ പരിചരണം, മരുന്നുകൾ, കൊച്ചുകുട്ടികളുടെ പരിചരണം, സാധാരണ ജനങ്ങളുടെ ജീവിതം, ഓൺലൈൻ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ തുടങ്ങിയവർ  പ്രതിസന്ധിയിലായി. 

കുറച്ചു ദിവസമായി തുടരുന്ന പ്രതികൂല കാലാവസ്ഥ ആണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ പഞ്ചായത്തിൻ്റെ സമാനമായ മറ്റു മേഖലകളിൽ മരങ്ങൾ കടപുഴകി വീണിട്ടും ഒരു ദിവസത്തിനകം വൈദുതി ബന്ധം പുനഃസ്ഥാപിപ്പോൾ തങ്ങളുടെ മേഖലയെ അധികൃതർ അവഗണിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. മുൻപും സമാനമായ രീതിയിലുള്ള അവഗണന അധികൃതരുടെ ഭാഗത്തുനിന്നും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ടെന്നും അതു തുടരുകയാണെന്നും നാട്ടുകാർ ആരോപിച്ചു. ഇതു സംബന്ധിച്ച് നാട്ടുകാർ മാണി സി കാപ്പൻ എം എൽ എ യ്ക്കു പരാതി നൽകി.

Post a Comment

0 Comments