Subscribe Us



തെരുവ് നായ ശല്യത്തിനെതിരെ അഡ്വ സന്തോഷ് മണർകാടിൻ്റെ നേതൃത്വത്തിൽ പാലായിൽ വീണ്ടും ബൗ ബൗ സമരം

പാലാ: നഗരത്തിൽ ഭീതി പടർത്തി തുടരുന്ന തെരുവ് നായ പ്രശ്നത്തിനു അടിയന്തിര പരിഹാരം ആവശ്യപ്പെട്ടു അഡ്വ സന്തോഷ് മണർകാടിൻ്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേയ്ക്ക് മൂന്നാം ഘട്ട ബൗ ബൗ ജൂണിൽ നടത്തുന്നു. 

നഗരത്തിലുടനീളം രാപകൽ നായ്ക്കൾ വിളയാടിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. കാൽനടക്കാർ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് നഗരത്തിൽ സഞ്ചരിക്കുന്നത്. 

തെരുവ് നായ ശല്യം രൂക്ഷമായതിനെത്തുടർന്നാണ് ജനകീയ പ്രതിക്ഷേധവുമായി സന്തോഷ് മണർകാടിൻ്റെ നേതൃത്വത്തിൽ ജനങ്ങൾ രംഗത്തു വന്നത്.


Post a Comment

0 Comments