ജില്ലാ പ്രസിഡൻ്റ് ബിജോയ് പാലകുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ദീപിക നാഷണൽ എഡിറ്റർ ജോർജ് എബ്രഹാം കള്ളിവയലിൽ ഉദ്ഘാടനം ചെയ്തു. കിൻഫ്ര ആൻ്റ് വീഡിയോ പാർക്ക് ചെയർമാൻ ബേബി എഴുത്തുവാൻ മുഖ്യപ്രഭാഷണം നടത്തി.
ഉഴവൂർ ബ്ലോക്ക്പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബൈജു ജോൺ പുതിയിടത്തുചാലിൽ, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നകോട്ട്, പഞ്ചായത്ത് അംഗം ജയ്‌മോൻ മുടിയാരത്ത് സ്കൂൾ ഹെഡ്മിസ്ട്രസ് ജാനറ്റ് കുര്യൻ, സംസ്കാര വേദി നിയോജകമണ്ഡലം പ്രസിഡൻ്റ് ജയ്സൺ കുഴികോടിയിൽ സെക്രട്ടറി ജയ്സൺ മാന്തോട്ടം, ജനറൽ കൺവീനർ പിജെ മാത്യു പാലത്താനം, കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡൻ്റ് അപ്പച്ചൻ നെടുമ്പള്ളി എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.