Subscribe Us



സോഫ്റ്റ് വെയർ അപ്ഡേഷൻ പാലായിൽ പോസ്റ്റ് ഓഫീസ് സേവനങ്ങൾ തടസ്സപ്പെട്ടു; ഒരാഴ്ചവരെ തടസ്സം നേരിടാമെന്ന് അധികൃതർ

പാലാ: പോസ്റ്റ് ഓഫീസ് സേവനങ്ങൾ കോട്ടയം ജില്ലയിൽ  തടസ്സപ്പെട്ടതിൻ്റെ ഭാഗമായി പാലായിലും സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. ശനിയാഴ്ച ഭാഗികമായി തടസ്സപ്പെട്ട സേവനങ്ങൾ ഇന്ന് പൂർണ്ണതോതിൽ തടസ്സപ്പെടുകയായിരുന്നു. സോഫ്റ്റ് വെയർ അപ്ഡേഷൻ്റെ ഭാഗമായിട്ടാണ് സേവനങ്ങൾ തടസ്സപ്പെട്ടതെന്ന് തപാൽ വകുപ്പ് അധികൃതർ അറിയിച്ചു. ഇതേത്തുടർന്നു 2025 ജൂലൈ 21 (തിങ്കൾ) പോസ്‌റ്റ് ഓഫീസ് ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ല എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
തപാൽ സേവനങ്ങൾ പുതിയ സോഫ്റ്റ്വെയറിലേക്ക് മാറുന്നതിനാൽ 2025 ജൂലൈ 21 (തിങ്കൾ) കോട്ടയം ഡിവിഷന്റെ പരിധിയിലുള്ള പോസ്‌റ്റ് ഓഫീസികളിൽ പണമിടപാടുകൾ നടത്തുവാനോ രജിസ്റ്റേർഡ് പോസ്റ്റ്, പാർസൽ, സ്‌പീഡ് പോസ്‌റ്റ് മുതലായവ അയക്കുവാനോ സാധിക്കില്ല എന്ന അറിയിപ്പാണ് അധികൃതർ നൽകിയിരിക്കുന്നത്. 

സോഫ്റ്റ്വെയർ മാറ്റത്തിന് ശേഷം ഒരാഴ്ച്ചവരെ തപാൽ സേവനങ്ങളിൽ നേരിയ തടസ്സങ്ങൾ നേരിട്ടേക്കാമെന്നും അറിയിപ്പിൽ പറയുന്നു. 
വിവിധ ജില്ലകളിൽ പല തിയതികളിലാണ് അപ്ഡേഷൻ നടത്തി വരുന്നത്. 

തുടർച്ചയായി പോസ്റ്റ് ഓഫീസ് സേവനങ്ങൾ തടസ്സപ്പെട്ടതോടെ ആളുകൾ ദുരിതത്തിലായി. വിവിധ ആവശ്യങ്ങൾക്കായി തപാൽ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. പാസ്പോർട്ട് സേവനം അടക്കം തടസ്സപ്പെട്ടിട്ടുണ്ട്. സേവനം തടസ്സപ്പെട്ടാൽ കെട്ടിക്കിടക്കുന്നവ ക്ലിയർ ചെയ്യാൻ ദിവസങ്ങളെടുത്തേക്കും. നിരവധിയാളുകളാണ് പോസ്റ്റ് ഓഫീസിൽ എത്തിയ ശേഷം കാര്യം നടക്കാതെ മടങ്ങുന്നത്. 

Post a Comment

0 Comments