Subscribe Us



സിസ്റ്റര്‍ മേരി റോസറ്റ് കുന്നപ്പള്ളില്‍ എസ്എച്ച് നിര്യാതയായി


 പാലാ : തിരുഹൃദയ സന്യാസിനീസമൂഹം പാലാ പ്രൊവിന്‍സ് മാനത്തൂര്‍ മഠാംഗമായ സിസ്റ്റര്‍ മേരി റോസറ്റ് (86) നിര്യാതയായി. സംസ്‌കാരം നടത്തി. പൈക കുന്നപ്പള്ളില്‍ പരേതരായ കുഞ്ഞുദേവസ്യറോസ ദന്പതികളുടെ മകളാണ്. പരേത പാലാ തിരുഹൃദയ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, നോവിസ് മിസ്ട്രസ് എന്നീ നിലകളിലും മൂലമറ്റം ബിഷപ് വയലില്‍ മെഡിക്കല്‍ സെന്ററിന്റെ അഡ്മിനിസ്‌ട്രേറ്ററായും സെന്റ് ജോസഫ്‌സ് ചില്‍ഡ്രന്‍സ് ഹോം കുമ്മണ്ണൂര്‍, എസ്എച്ച് ഹോസ്പിറ്റല്‍ ചക്കാന്പുഴ, മേരിക്യൂന്‍സ് ഹോസ്പിറ്റല്‍ കാഞ്ഞിരപ്പള്ളി, എസ്എച്ച് ഹോസ്പിറ്റല്‍ വെള്ളാട് (മലബാര്‍), സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ പൂവരണി, ലിസ്യു ഹോസ്പിറ്റല്‍ എറണാകുളം എന്നിവിടങ്ങളില്‍ നഴ്‌സായും വിളക്കുമരുത്, രാമപുരം, അറുനൂറ്റിമംഗലം, മാനത്തൂര്‍ എന്നീ മഠങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സഹോദരങ്ങള്‍:  ഏലിക്കുട്ടി തോമസ് തെക്കേല്‍ (ഗുരുവായൂര്‍), അന്നമ്മ കൊച്ചോടയ്ക്കല്‍ (പൂവരണി), ചിന്നമ്മ അലക്‌സാണ്ടര്‍ മണ്ണംപ്ലാക്കല്‍ (കാഞ്ഞിരപ്പള്ളി), സിസ്റ്റര്‍ ഫ്‌ളാവിയ എസ്എച്ച് (രാമപുരം), പരേതരായ ആഗസ്തി കുന്നപ്പള്ളില്‍, ത്രേസ്യാമ്മ ഉള്ളാട്ട്, സിസ്റ്റര്‍ മാര്‍ഗരറ്റ് മേരി എസ്എച്ച്.                                                                                                           

കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സഹോദരീപുത്രനാണ്.

Post a Comment

0 Comments