Subscribe Us



പാലായിൽ മോഷണം പെരുകുന്നു: മാസ് ചിക്കൻ സെൻ്ററിൽ നിന്നും ലോട്ടറിക്കച്ചവടക്കാരൻ മൊബൈൽ ഫോൺ മോഷ്ടിച്ചു

പാലാ: നഗരത്തിൽ മോഷണം പെരുകുന്നു. ഇന്ന് ഉച്ചയ്ക്കു ഒരു മണിയോടെ കട്ടക്കയം റോഡിലുള്ള മാസ് ചിക്കൻ സെൻ്ററിലെ കൗണ്ടറിൽ വച്ചിരുന്ന ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. ലോട്ടറി വിൽക്കാനെത്തിയ ആളാണ് മൊബൈൽ മോഷണം നടത്തിയത്. ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാക്കിയ നിലയിലാണ്. 

കടയിലെത്തിയ ഒരാൾക്കു ലോട്ടറി നൽകുന്നതിനിടെയാണ് ലോട്ടറി വിൽപ്പനക്കാരൻ്റെ ശ്രദ്ധയിൽ മൊബൈൽ പെട്ടത്. സമീപത്ത് ആരുമില്ലെന്നു മനസിലാക്കിയ ഇയാൾ മൊബൈലുമായി കടന്നു കളയുകയായിരുന്നു. മൊബൈൽ മോഷണത്തിൻ്റെ ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ചു ഉടമ പോലീസിൽ പരാതിപ്പെട്ടു.

കഴിഞ്ഞ ദിവസം കുരിശുപള്ളിക്കവലയിലെ സൂപ്പർ മാർക്കറ്റിൽ എത്തിയ യുവതിയുടെ പണം മോഷ്ടിക്കപ്പെട്ടിരുന്നു. കടയിലെ സാധനങ്ങൾ വാങ്ങിയ പണം ഉൾപ്പെടെ നൽകാതെ മുങ്ങിയ ആളെയും ഇതുവരെ പിടികൂടിയിട്ടില്ല.

Post a Comment

0 Comments