Subscribe Us



യുക്രൈനിൽ യുദ്ധത്തിനിടെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

യുക്രൈൻ:  റഷ്യ - യുക്രൈൻ യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഖാർക്കീവിൽ കൊല്ലപ്പെട്ടു.  കർണ്ണാടക ചല്ലഗരെ സ്വദേശി നവീൻ ജി ശേഖരപ്പയാണ്  ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇന്നു രാവിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴാണ് സംഭവം. ഈ യുദ്ധത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ് നവീൻ. നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് നവീൻ. ഇന്നലെ വൈകിട്ടു നവീൻ വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. നിലവിൽ കഴിയുന്ന സ്ഥലം സുരക്ഷിതമാണെന്നു നവീൻ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇതിനിടെ ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ വഴിയൊരുക്കണമെന്ന് യുക്രൈൻ, റഷ്യ അംബാസിഡർമാരോട് ഇന്ത്യ ആവശ്യപ്പെട്ടു.


Post a Comment

0 Comments