Subscribe Us



പണിതിട്ടും പണിതിട്ടും പണിതീരാത്ത പാലായിലെ ശൗചാലയം

പാലാ: പണിതിട്ടും പണിതിട്ടും പണി തീരാത്ത അപൂർവ്വ കെട്ടിടം! അത് സ്ഥിതി ചെയ്യുന്നത് പാലായിൽ!! ഉപയോഗയോഗ്യമല്ലെങ്കിലും എല്ലാ വർഷവും മാർച്ചിൽ പണി നിർബ്ബന്ധമാണ് ഈ കെട്ടിടത്തിന്!!!
പാലാ റിവർവ്യൂ റോഡിൽ പാലാ വലിയ പാലത്തിനടിയിലുള്ള ശൗചാലയമാണ് പണിതിട്ടും പണിതിട്ടും പണി തീരാത്ത ഈ കെട്ടിടം. പാലത്തിനടിയിൽ റോഡിനോട് ചേർന്നു ആളുകൾക്കു യാതൊരു പ്രയോജനവും ഇല്ലാത്ത വിധമാണ് ഇതിൻ്റെ നിർമ്മാണം. ഏഴു മണി കഴിഞ്ഞാൽ വിജനമാണ് ഈ പ്രദേശം. സാമാന്യ ജനത്തിന് പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ലെങ്കിലും സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ആർക്കും പ്രയോജനപ്പെടാത്ത സ്ഥലത്ത് ഉപയോഗശൂന്യമായി ഇത് സ്ഥാപിച്ചത് എന്തിനാണെന്നും നാട്ടുകാർ ചോദിക്കുന്നു. 
ആദ്യം ഇരുവശങ്ങളിലൂടെയായിരുന്നു പ്രവേശന കവാടം തയ്യാറാക്കിയത്. അടുത്ത ഘട്ടം പണി വന്നപ്പോൾ ഈ കവാടകൾ അടച്ച് മുൻവശത്തുകൂടി പ്രവേശന കവാടം പണികഴിച്ചു. 
ഇതിനകത്താകട്ടെ ക്ലോസെറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം എത്താനുള്ള പൈപ്പുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. വർഷങ്ങൾക്കു മുമ്പ് കഴിച്ചതാണെങ്കിലും ആരുമിത് നാളിതുവരെ ഉപയോഗിച്ചതായി അറിവില്ല. എന്നാൽ പണികൾ ഇപ്പോഴും തുടരുകയാണ്.

Post a Comment

0 Comments