Subscribe Us



സ്വത്ത് തർക്കം; കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചു കൊലപ്പെടുത്തി

കാഞ്ഞിരപ്പളളി: മണ്ണാറക്കയത്ത് സ്വത്ത് തർക്കത്തെത്തുടർന്ന് സഹോദരനെ വെടിവച്ചു കൊലപ്പെടുത്തി. കരിമ്പനാൽ രഞ്ജു കുര്യനാണ് സഹോദരൻ ജോർജ് കുര്യൻ എന്ന പാപ്പച്ചൻ്റെ വെടിയേറ്റ് മരിച്ചത്. വൈകിട്ട് 5.30 തോടെയാണ് സംഭവം. മാതൃ സഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം കെ ടി മാത്യു സ്കറിയായെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു..

മണ്ണാറക്കയത്തെ കുടുംബ വീടിന് സമീപം ഉണ്ടായിരുന്ന സ്ഥലം വിറ്റതുമായി ഉണ്ടായ തർക്കമാണ് വെടിവയ്പ്പിലും തുടർന്നു കൊലപാതകത്തിലും കലാശിച്ചത്. പ്രതി പാപ്പച്ചനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 

Post a Comment

0 Comments