Subscribe Us



അഡ്വ ജി അനീഷ് ബി ജെ പി പാലാ മണ്ഡലം പ്രസിഡൻ്റ്

പാലാ:ഭാരതീയ ജനതാ പാർട്ടി പാലാ മണ്ഡലം പ്രസിഡന്റായി കൊഴുവനാൽ ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി മുൻ മണ്ഡലം ജനറൽ സെക്രട്ടറിയുമായ അഡ്വ ജി അനീഷ് ചുമതലയേറ്റു.

വിവിധ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുള്ള അനീഷ് ജി കഴിഞ്ഞ രണ്ടു മണ്ഡലം പ്രസിഡന്റുമാരുടെ കാലയളവിൽ ബിജെപി പാലാ മണ്ഡലം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വന്ന വ്യക്തികൂടിയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊഴുവനാലിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുത്ത ബിജെപി ജനപ്രതിനിധിയാണ് ഇദ്ദേഹം.

പാലായിൽ അഭിഭാഷകനായി പ്രവർത്തിക്കുന്ന ഏറെ നാളത്തെ ബിജെപി സംഘടനാ പ്രവർത്തന പരിചയമുള്ള അനീഷിനെ പാലാ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തത് ബിജെപിയുടെ സംസ്ഥാനതലം മുതൽ പഞ്ചായത്തു തലം വരെയുള്ള അഴിച്ചു പണിയുടെ ഭാഗമായാണ്. പാർട്ടിയുടെ മുതിർന്ന നേതാവായ അഡ്വ,നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ബി.വിജയകുമാർ, സംസ്ഥാന സമിതിയംഗവും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ രൺജിത്ത് ജി.മീനാഭൻ, സംസ്ഥാന സമിതിയംഗം എൻ.കെ. ശശികുമാർ, ന്യൂനപക്ഷ മോർച്ച ദേശീയ സമിതിയംഗം സുമിത്ത് ജോർജ്, ജില്ലാ ഖജാൻജി ഡോ.ശ്രീജിത്ത്, ജയൻ കരുണാകരൻ, മറ്റു നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു,

Post a Comment

0 Comments