Subscribe Us



ഉപഭോക്താക്കളുടെ മുന്നിൽ ക്യാഷർ; പോലീസ് ചോദിച്ചപ്പോൾ സെക്യൂരിറ്റി, പാലായിലെ ബിവറേജസ് കോർപ്പറേഷൻ്റെ വില്പനശാലയ്ക്കെതിരെ മന്ത്രിക്കു പരാതി


പാലാ: ഉപഭോക്താവിനെ കയ്യേറ്റം ചെയ്ത മദ്യവിൽപനശാലയിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെ എക്സൈസ് മന്ത്രിക്ക് പരാതി. കഴിഞ്ഞ ദിവസം ടോക്കണെടുത്ത് മദ്യം വാങ്ങാനെത്തിയ പി ബി സൈമൺ ആണ് എക്സൈസ് മന്ത്രിക്ക് പരാതി നൽകിയത്.

സൈമൺ മദ്യം വാങ്ങാൻ ടോക്കൺ എടുത്ത് ഇന്നലെ 3.30 ചെന്നപ്പോൾ ക്യാഷിലിരുന്ന രാജേഷ് എന്നയാൾ മദ്യവിൽപ്പന അവസാനിപ്പിച്ചതായി പറയുകയായിരുന്നു. തുടർന്നു സമയം അഞ്ചുവരെയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇതിനെ ചോദ്യം ചെയ്തപ്പോൾ കയ്യേറ്റം ചെയ്യുകയും ഷട്ടർ പൂട്ടിയിടുകയുമായിരുന്നു.  തുടർന്നു പാലാ പോലീസ് എത്തിയാണ് സൈമണിനെ മോചിപ്പിച്ചത്. പാലാ നെല്ലിയാനിയിൽ പ്രവർത്തിക്കുന്ന സർക്കാർ വക മദ്യവിൽപ്പനശാലയിലാണ് സംഭവം. 

ഉപഭോക്താവിൻ്റെ പരാതിയെ തുടർന്നു പോലീസ് സ്റ്റേഷനിലേയ്ക്കു ജീവനക്കാരെ വിളിപ്പിച്ചു.  ക്യാഷ് കൗണ്ടറിലിരുന്ന് ഉപഭോക്താവിനോട് അപമര്യാദയായ ആൾ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായി മാറിയത്രെ. ക്യാഷിലിരുന്ന ഇദ്ദേഹമാണ് തന്നെ കയ്യേറ്റം ചെയ്തതെന്നു പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു. സർക്കിൾ ഇൻസ്പെക്ടർ ചോദ്യം ചെയ്തതോടെ താൻ സെക്യൂരിറ്റി ആണെന്നു സമ്മതിക്കുകയായിരുന്നു. സെക്യൂരിറ്റിയുടെ യൂണിഫോം എവിടെയെന്നു ചോദിച്ചപ്പോൾ മറുപടി ഇല്ലായിരുന്നു. തുടർന്നു യൂണിഫോം ധരിച്ചു മാത്രമേ ജോലിക്കെത്താവൂ എന്ന് പോലീസ് നിർദ്ദേശം നൽകി.

ജീവനക്കാർ ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറുന്നത് നിത്യസംഭവമാണെന്നു മന്ത്രിക്കു നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ ഓഫീസ് അടച്ചു പൂട്ടുന്നതായും പരാതിയുണ്ട്. ഇതേ സമയം കൂടുതൽ ഉപഭോക്താക്കൾ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്.

Post a Comment

1 Comments

  1. ടോക്കൺ സംവിധാനത്തിൽ customer ക്ക് തന്നിരിക്കുന്ന സമയത്താണ് വന്നു സാധനങ്ങൾ വാങ്ങണ്ടത്. ആ സമയത്ത് വരാതെ തോന്നിയ സമയത്ത് വന്നത് സ്ഥാപനത്തിലെ ജീവനക്കാരന്റെ കഴപ്പം അല്ല. ആ ദിവസം 10.30 വരെ മാത്രമേ ടോക്കൺ ഉണ്ടായിരുന്നുള്ളു എന്നിട്ടും ടോക്കൺ ആയി വരുന്ന coustmers ന് വേണ്ടി 4 മണി വരെ മദ്യം നൽകാൻ മേനേജർ പറഞ്ഞിരിക്കുന്നത് അതായിത് ടോക്കൺ സമയം കഴിഞ്ഞിട്ടും 6 മണിക്കൂർ customers ന് വേണ്ടി കത്തിരുന്നു പൂഞ്ഞാർ, ഭരണങ്ങാനം തുടങ്ങിയ മറ്റു ഷോപ്പുകൾ എല്ലാം തന്നെ ടോക്കൺ സമയം കഴിഞ്ഞ് വരുന്നവർക്ക് സാധനങ്ങൾ നൽകുന്നില്ല. ടോക്കൺ സമയം കഴിഞ്ഞു എന്നു പറഞ്ഞ security ഇയാൾ കൈയ്യേറ്റം ചെയ്യുകയും അപമാനിക്കക്കയും ചെയ്തു തുടർന്ന് അധികാരത്തിന്റെയും പണത്തിന്റെയും ദാർഷ്ട്യം കൊണ്ട് മറ്റുള്ളവരെ വിളിച്ച് വരുത്തി security യെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തിനെതിരെ കള്ള കേസു കേടുക്കുകയും ചെയ്തു

    ReplyDelete

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.